കാന്താരയ്ക്ക് ഓസ്‌കാറിൽ ഇരട്ട സന്തോഷം

അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസ് തിങ്കളാഴ്ച പുറത്തു വിട്ട 301 മത്സര ചിത്രങ്ങളുടെ ആദ്യ ഘട്ട ലിസ്റ്റിൽ കാന്താര ഇടം പിടിച്ചു. മികച്ച ചിത്രം , മികച്ച നടൻ എന്നി വിഭാഗങ്ങളിലേക്ക് മത്സരിക്കാനാണ് കാന്താര യോഗ്യത നേടിയത്.
ഹൊമ്പാലെ ഫിലിംസ് നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും മുഖ്യവേഷവും കൈകാര്യം ചെയ്തത് ഋഷഭ് ഷെട്ടി ആണ്.

95 ആമത് ഓസ്കാർ നോമിനേഷന്റെ ആദ്യ ഘട്ട ലിസ്റ്റാണ് ഇപ്പോൾ പുറത്തു വിട്ടത്. ഓസ്കാർ കമ്മിറ്റി അംഗങ്ങളുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ അടുത്ത ലിസ്റ്റ് ജനുവരി 24 നു പുറത്തു വിടും. മാർച്ച് 12 നു അവാർഡുകൾ പ്രഖ്യാപിക്കും.

കാന്താരയ്ക്ക് ലഭിച്ച അംഗീകാരത്തിൽ ഞങ്ങൾ സന്തുഷ്ടരാണ് എന്ന് ഋഷഭ് ഷെട്ടി ട്വിറ്ററിൽ കുറിച്ചു. നിർമ്മാതാക്കളായ ഹൊമ്പാലെ ഫിലിംസും ട്വിറ്ററിൽ കുറിപ്പുകൾ പങ്കു വച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News