ക്യാഷ് വാനിനു നേരെ വെടിയുതിർത്ത് 8 ലക്ഷം രൂപ കവർന്നു; വെടിയേറ്റ സെക്യൂരിറ്റി ഗാർഡിനു ദാരുണാന്ത്യം

ഡൽഹിയിൽ എടിമ്മിലേക്ക് പോയ ക്യാഷ് വാനിൽ നിന്ന് പണം കവർന്നു. വാനിനു നേരെ വെടിയുർഹിർത്തായിരുന്നു കവർച്ച.കവർച്ചക്കാരുടെ വെടിയേറ്റ് സെക്യൂരിറ്റി ഗാർഡ് കൊല്ലപ്പെട്ടു .ഡൽഹി ജഗത്പുരി മേൽപ്പാലത്തിന് സമീപത്ത് ഐ സി ഐ സി ഐ ബാങ്ക് എ.ടി.എമ്മി ലേക്ക് പണം നിക്ഷേപിക്കാനായി എത്തിയ വാഹനമാണ് കൊള്ളയടിക്കപ്പെട്ടത്.

എ ടി എമ്മിന് സമീപത്തെത്തിയ വാഹനത്തിനു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. വെടിയുതിർത്ത പ്രതി വാഹനത്തിൽ സൂക്ഷിച്ചിരുന്ന തുകയുമായി കടന്നു കളയുകയായിരുന്നു. വെടി വെപ്പിൽ പരുക്കേറ്റ സെക്യൂരിറ്റി ഗാർഡ് ജയ് സിങ്ങിനെകൂടെയുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ഗാർഡ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് വൈകുന്നേരം 4. 50 ഓടെ ആയിരുന്നു സംഭവം. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ എട്ടു ലക്ഷം രൂപ കവർന്നതായി കണ്ടെത്തി എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊള്ളയടിക്കപ്പെട്ട തുക എത്രയെന്നറിയാനുള്ള വിശദമായ അന്വേഷണത്തിലാണ് പോലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News