വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍

കാസര്‍ക്കോട് വിവാഹ വാഗ്ദാനം നല്‍കി അവിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളളരിക്കുണ്ട് പറമ്പയിലെ കവിക്കാട്ട് ടി കെ പ്രശാന്ത് കുമാറാണ് പൊലീസിന്റെ പിടിയിലായത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ നവംബര്‍ മാസത്തില്‍ പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിന് ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.
ഇതിനിടെ യുവതി ആത്മഹത്യ ശ്രമം നടത്തുകയും ചെയ്തിരുന്നു. ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് കുമാര്‍ ചിറ്റാരിക്കാല്‍ ടൗണിലെ ചുമട്ട് തൊഴിലാളിയും വെസ്റ്റ് എളേരി പത്താം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News