പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ഓഫീസ് കെട്ടിടം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തന സജ്ജമായി. ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന നിരവധി പദ്ധതികളാണ് പ്രവാസി ക്ഷേമ ബോര്‍ഡ് നടപ്പിലാക്കുന്നത്.

8 ലക്ഷത്തോളം അംഗങ്ങളാണ് പ്രവാസി ക്ഷേമ ബോര്‍ഡിലുള്ളത്. അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം 60 വയസ് കഴിഞ്ഞ 35,000 ഓളം പേര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നു. ഇതിനായി വര്‍ഷം തോറും 262 കോടി രൂപയാണ് ചെലവഴിക്കുന്നത്. പ്രവാസി ഡിവിഡന്റ് പദ്ധതി, പ്രവാസി ഭവന പദ്ധതി തുടങ്ങിയ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ബോര്‍ഡ് നടപ്പിലാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here