ക്രിമിനല്‍ കേസുകളില്‍പ്പെട്ട പൊലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളുമായി ആഭ്യന്തര വകുപ്പ്

നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട CI പി ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ ക്രിമിനല്‍ കേസുകളില്‍ പെട്ട പൊലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളുമായി ആഭ്യന്തര വകുപ്പ്. സ്പെഷ്യല്‍ സെല്‍ രൂപീകരിച്ചാണ് നടപടികള്‍. 2006ല്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ കൊണ്ടുവന്ന പൊലീസ് നിയമത്തിലെ 86-ാം വകുപ്പനുസരിച്ചാണ് ക്രിമിനല്‍ സ്വഭാവമുളള പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത.് സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ അയോഗ്യരാക്കാമെന്ന് നിയമത്തില്‍ പറയുന്നത്.

ഇത്തരക്കാര്‍ക്കുള്ള ശിക്ഷാ നടപടികളും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. സി.ഐ പി.ആര്‍ സുനുവിനെ പിരിച്ച് വിട്ട നടപടി ക്രിമിനല്‍ സ്വഭാവം കാണിക്കുന്ന പൊലീസുകാര്‍ക്കെതിരെയുള്ള പിണറായി സര്‍ക്കാറിന്റെ കര്‍ശന മുന്നറിയിപ്പ് കൂടിയാണ്. ഇത്തരക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആസ്ഥാനത്ത് തുടങ്ങി. സ്പെഷ്യല്‍ സെല്‍ രൂപികരിച്ചാണ് നടപടികള്‍.

സസ്‌പെന്‍ഷന്‍, നിര്‍ബന്ധിത വിരമിക്കല്‍, പിരിച്ചുവിടല്‍ എന്നിവയാണ് നടപടികള്‍. ഇതില്‍ ഏറ്റവും കടുത്ത നടപടിയാണ് സര്‍ക്കാര്‍ സുനുവിനെതിരെ സ്വീകരിച്ചത്. സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഓരോ പരാതികളായി പരിശോധിച്ചുവരികയാണ്.

ഓരോ ഫയലും വിശദമായി പരിശോധിച്ച് അതിന് അനുസൃതമായ നടപടിയെടുക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.. കോടതി ഉത്തരവുകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയെല്ലാം പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം എല്ലാ കേസുകളും സ്പെഷ്യല്‍ സെല്‍ പുനഃപരിശോധിക്കും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, മോഷണം തുടങ്ങി പൊലീസ് സേനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News