‘ലേഡീസ് കംപാര്‍ട്ട്മെന്റ്’ കേരള എക്സ്പ്രസ് ഇനി വായനക്കാരിലേക്ക്

ഒരു പതിറ്റാണ്ടുകാലം കൈരളി ന്യൂസില്‍ പ്രേക്ഷകപ്രീതി നേടി കുതിച്ചോടിയ കേരള എക്സ്പ്രസ് ഇനി വായനക്കാരിലേക്ക്. കേരള എക്സ്പ്രസിലെ 41 പെണ്‍ജീവിതങ്ങളെക്കുറിച്ച് ബിജു മുത്തത്തി എഴുതിയ ലേഡീസ് കംപാര്‍ട്ട്മെന്റ് എന്ന പുസ്തകം നാളെ വൈകിട്ട് നാലിന് കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു പുസ്തകം പ്രകാശനം ചെയ്യും. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പരിപാടി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്.

കൊവിഡിന് മുമ്പുവരെ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ എല്ലാ ആഴ്ചയും മുടങ്ങാതെ കാത്തിരുന്ന തീവണ്ടിയാണ് കൈരളി ന്യൂസിലെ കേരള എക്സ്പ്രസ്. മനുഷ്യ ജീവിതത്തിന്റെ പലവിധ വൈവിധ്യങ്ങളും ശക്തിയും സൗന്ദര്യവും അതിജീവനവും സമരവും ആവിഷ്‌ക്കരിച്ച് പത്തുവര്‍ഷമാണ് ഈ തീവണ്ടി മലയാളിയുടെ സ്വീകരണ മുറിയിലെത്തിയത്.

കേരളത്തിന്റെ തലങ്ങും വിലങ്ങുമായി അപരിചിത ദേശവഴികളിലൂടെയെല്ലാം സഞ്ചരിച്ച് അവതാരകനായ ബിജു മുത്തത്തി തയ്യാറാക്കിയ കംപാര്‍ട്ടുമെന്റുകളില്‍ നിന്നും 41 വ്യത്യസ്ത പെണ്‍ജീവിതങ്ങളെ തെരഞ്ഞെടുത്ത് എഴുതുന്നതാണ് ലേഡീസ് കംപാര്‍ട്മെന്റ് എന്ന പുസ്തകം. 2010സപ്റ്റംബര്‍ 20ന് പുനലൂര്‍ ചെങ്കോട്ട മീറ്റര്‍ ഗേജ് തീവണ്ടിയുടെ അവസാന യാത്രയില്‍ നിന്നായിരുന്നു കേരള എക്സ്പ്രസിന്റെ ആരംഭം.

അവിടെ നിന്ന് അഞ്ഞൂറ് ആഴ്ചകളാണ് കൈരളിയുടെ ഈ തീവണ്ടി ഓടിപ്പൂര്‍ത്തിയാക്കിയത്. കേരളത്തിലെ വാര്‍ത്താ ചാനലുകളില്‍ ഏറ്റവും കൂടുതല്‍ക്കാലം സംപ്രേഷണം ചെയ്യപ്പെട്ട വാര്‍ത്തേതര പരിപാടി കൂടിയായിരുന്നു കേരള എക്സ്പ്രസ്. അഞ്ചു തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കേരള നിയമസഭയുടെയും കേരള ഫോക്ലോര്‍ അക്കാദമിയുടെയും പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും നേടി കുതിച്ചോടിയ ഈ തീവണ്ടി വീണ്ടും മലയാളിയുടെ വായനയിലേക്കു കൂടി ചൂളംവിളിച്ചെത്തുകയാണ് ഈ പുസ്തകത്തിലൂടെ. കൈരളിയിലെ ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റായ കിരണ്‍ ഗോവിന്ദ് രൂപകല്‍പ്പന ചെയ്ത ലേഡീസ് കംപാര്‍ട്ട്മെന്റിന്റെ കവര്‍ ഇതിനകം സോഷ്യല്‍മീഡിയയിലും വൈറലായിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News