80-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍
ഇന്ത്യക്ക് അഭിമാന നേട്ടം. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള അവാര്‍ഡ് ലഭിച്ചു. ചിത്രത്തിന്റെ സംഗീത സംവിധായകനായ എം എം കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങി. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഗാനം ആലപിച്ചത്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ കടുത്ത മത്സരമാണ് നടന്നത്. പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് തെലുങ്ക് സിനിമയെ എത്തിച്ചതില്‍ രാജമൗലിയുടെയും അമ്മാവനായ കീരവാണിയുടെയും പങ്ക് ചെറുതല്ല.
The winner for Best Song – Motion Picture is @mmkeeravaani for their song “Naatu Naatu” featured in @RRRMovie! Congratulations! 🎥✨🎵 #GoldenGlobes pic.twitter.com/ENCUQEtns3
— Golden Globe Awards (@goldenglobes) January 11, 2023
കരോലിന (വെയര്‍ ദി ക്രോഡാഡ്‌സ് സിങ്), സിയാവോ പാപ്പാ (ഗില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ), ഹോള്‍ഡ് മൈ ഹാന്‍ഡ് (ടോപ്പ് ഗണ്‍: മാവെറിക്ക്), ലിഫ്റ്റ് മി അപ്പ് (ബ്ലാക്ക് പാന്തര്‍: വാക്കണ്ട ഫോറെവര്‍) എന്നിവയാണ് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള നോമിനേഷന്‍ ലഭിച്ച മറ്റ് ഗാനങ്ങള്‍.
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എത്തുന്നത്. അന്ന് എ ആര്‍ റഹ്മാനാണ് മികച്ച പശ്ചാത്തല സംഗീതത്തിന് പുരസ്‌കാരം ലഭിച്ചത്. ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിലെ മികവിനായിരുന്നു അന്ന് അംഗീകാരം. 2011ല്‍ ‘127 ഹവേഴ്‌സ്’ എന്ന ചിത്രത്തിന് റഹ്മാന്‍ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും പുരസ്‌കാരം ലഭിച്ചിരുന്നില്ല.
And the GOLDEN GLOBE AWARD FOR BEST ORIGINAL SONG Goes to #NaatuNaatu #GoldenGlobes #GoldenGlobes2023 #RRRMovie
— RRR Movie (@RRRMovie) January 11, 2023
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here