ട്വിറ്റര്‍ മാറും; പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌ക് സിഇഒയായി ചുമതലയേറ്റതിനുശേഷം ട്വിറ്റര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ട്വിറ്ററിന്റെ യൂസര്‍ ഇന്റര്‍ഫേസില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടു വരുമെന്നാണ് മസ്‌കിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും അത് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.

ശുപാര്‍ശ ചെയ്യപ്പെട്ട ട്വീറ്റുകളും, ഫോളോ ചെയ്യുന്ന ട്വീറ്റുകളും തമ്മില്‍ പെട്ടെന്ന് മാറ്റാന്‍ കഴിയുന്ന ലെഫ്റ്റ്, റൈറ്റ് സൈ്വപ്പ് ബട്ടന്‍ ഈ ആഴ്ച തന്നെ കൊണ്ട് വരുമെന്നാണ് ട്വിറ്റര്‍ സിഇഒ അറിയിച്ചിരിക്കുന്നത്. ശുപാര്‍ശ ചെയ്യപ്പെട്ട ട്വീറ്റുകള്‍, ഫോളോ ചെയ്യുന്ന ട്വീറ്റുകള്‍, ട്രെന്‍ഡുകള്‍, ടോപ്പിക്കുകള്‍ എന്നിവയിലേക്ക് പെട്ടെന്ന് തന്നെ പോകാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ ട്വിറ്റര്‍ നാവിഗേഷന്‍ കൊണ്ട് വരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പുതിയ അപ്‌ഡേറ്റുകള്‍ സംബന്ധിച്ച വിവരങ്ങളും മസ്‌ക് പങ്കുവച്ചിരിക്കുന്നത്. നിലവില്‍ ഹോം സ്‌ക്രീനിലുള്ള സ്റ്റാര്‍ ഐക്കണ്‍ ഉപയോഗിച്ചായിരുന്നു വിവിധ പേജുകളിലേക്ക് സ്‌ക്രീന്‍ മാറ്റികൊണ്ടിരിക്കുന്നത്.

ട്വിറ്ററില്‍ ഉടന്‍ തന്നെ ഒരു ബുക്ക്മാര്‍ക്ക് ബട്ടന്‍ കൊണ്ടുവരുമെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ  ട്വിറ്ററില്‍ വലിയ പോസ്റ്റുകള്‍ ഇടാനുള്ള സൗകര്യവും ഉടന്‍ കൊണ്ടുവരുമെന്നാണ് അറിയിപ്പ്. ഈ മാറ്റങ്ങള്‍ ഫെബ്രുവരി മുതല്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മസ്‌കിന്റെ നടപടികള്‍ ട്വിറ്ററിന് തിരിച്ചടിയാകുന്നുവെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പുതിയ പ്രഖ്യാപനവുമായി മസ്‌ക് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികള്‍ മസ്‌ക് സ്വീകരിച്ചിരുന്നു. ട്വീറ്റര്‍ ഉപയോഗിച്ചിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും വാര്‍ത്തയായിരുന്നു. ഒക്ടോബര്‍ അവസാനത്തോടെയാണ് 44 ബില്യണ്‍ ഡോളറിന് എലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News