പേരാമ്പ്ര ബി ജെ പി മണ്ഡലം കമ്മിറ്റിയിലെ തമ്മിലടി; നേതാക്കള്‍ പണം വാങ്ങിയതായി പ്രജീഷ്

പേരാമ്പ്ര ബി ജെ പി മണ്ഡലം കമ്മിറ്റിയിലെ തമ്മിലടി. തന്റെ ഉടമസ്ഥതയിലുളള പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ഒരു ലക്ഷത്തിലധികം രൂപ നേതാക്കള്‍ വാങ്ങിയെന്ന് പമ്പിന്റെ ഉടമയും ആര്‍ എസ് എസ് പ്രവര്‍ത്തകനും മുന്‍ ബിജെപി നേതാവുമായ പ്രജീഷ് വെളിപ്പെടുത്തി. നേതാക്കള്‍ ആവശ്യപ്പെട്ടത് 2 ലക്ഷം രൂപയെന്നും പ്രജീഷ് പറഞ്ഞു. പ്രാദേശിക നേതാക്കള്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

ഇതിന് പിന്നാലെ പേരാമ്പ്രയില്‍ ചേര്‍ന്ന ബിജെപി പേരാമ്പ്ര മണ്ഡലത്തിലെ ഭാരവാഹികളുടെ യോഗം അവസാനിച്ചത് വന്‍ സംഘര്‍ഷത്തിലായിരുന്നു.  പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഉണ്ടായ പ്രതിഷേധം പരിഹരിക്കാമെന്ന് പറഞ്ഞ് ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റും ചില ഭാരവാഹികളും ചേര്‍ന്ന് ഒരു ലക്ഷത്തിലധികം രൂപ  വാങ്ങിയെന്നായിരുന്നു പ്രജീഷ് പറഞ്ഞത്.
എന്നാല്‍ പിന്നീട് വീണ്ടും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് നേതാക്കള്‍ സമീപിച്ചെങ്കിലും പണം നല്‍കിയില്ലെന്ന് പ്രജീഷ് പറഞ്ഞു.എന്നാല്‍ രണ്ടാമത് പണം കൊടുക്കാതെ ആയതോടെ പെട്രോള്‍ പമ്പ് നിര്‍മ്മാണം നേതാക്കളിടപെട്ട് തടഞ്ഞുവെന്നും പ്രജീഷ് ആരോപിച്ചു. നേതാക്കള്‍ പെട്രോള്‍ പമ്പിലെത്തി പണം വാങ്ങുന്ന ദൃശ്യങ്ങളും പ്രജീഷിന്റെ ശബ്ദരേഖയും പുറത്ത് വന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News