കെ പി സി സി ‘137 ചലഞ്ചിലെ’ തുകയില്‍ വ്യാപക തട്ടിപ്പ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കെ പി സി സിയുടെ ‘137 ചലഞ്ചിലെ’ തുകയില്‍ വ്യാപക തട്ടിപ്പ്. കണക്കുകളില്‍ കള്ളക്കളി നടന്നെന്ന വിവരം പുറത്ത്. നാല് ഡി സി സികളില്‍ നിന്നുള്ള തുക കെ പി സി സിയില്‍ എത്തിയില്ല. ബാങ്ക് അക്കൗണ്ടുകളില്‍ ചിലര്‍ തിരിമറി നടത്തിയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കെ പി സി സി ആസ്ഥാനത്തെ ചിലര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്.

ഇതേത്തുടര്‍ന്ന് ഓഫീസ് ചുമതലയുള്ള ആളെ മാറ്റി പുതിയ ഓഫീസ് അഡ്മിനിസ്‌ട്രേറ്റിനെ നിയമിക്കുകയും രേഖകള്‍ പുതിയ ചുമതലക്കാരന് കൈമാറുകയും ചെയ്തു. ഫണ്ടിന്റെ വരവ് ചെലവുകള്‍ പരിശോധിക്കുന്നതിനും നിര്‍ദേശം നല്‍കി. ചലഞ്ചില്‍ തുക വന്ന ബാങ്ക് അക്കൗണ്ടില്‍ ചിലര്‍ കൃത്രിമം നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നു.

അതേസമയം പുനഃസംഘടനാ, ഫണ്ട് തട്ടിപ്പ് വിവാദങ്ങള്‍ക്കിടയില്‍ കെപിസിസി നേതൃയോഗങ്ങള്‍ ഇന്നും നാളെയുമായി ഇന്ദിരാ ഭവനില്‍ ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News