തൃശ്ശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാനക്കൂട്ടം

തൃശ്ശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. കഴിഞ്ഞ ദിവസമാണ് പിള്ളത്തോട് പാലത്തിന് സമീപം 9 ആനകളിറങ്ങിയത്. പുലിക്കണ്ണി കാരികുളം കടവ് ഭാഗത്ത് നിന്നാണ് ആനകള്‍ ഇറങ്ങിയത്.

ഇതേസ്ഥലത്ത് മുന്‍പ് പല തവണ ആനകള്‍ ഇറങ്ങിയിരുന്നു. കൂട്ടമായി എത്തിയ കാട്ടാനകള്‍ കവുങ്ങുകള്‍ നശിപ്പിച്ചു. ആനകള്‍ കൊച്ചി-മലബാര്‍ റബ്ബര്‍ എസ്റ്റേറ്റിലേക്ക് കയറി.

പാലപ്പിള്ളി റബര്‍ എസ്റേററ്റില്‍ ആനകള്‍ കൂട്ടമായി ഇറങ്ങുന്നത് നിത്യ സംഭവമായി മാറിയെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News