തൃശ്ശൂര്‍ പൂരത്തിന്റെ മേളപ്രമാണി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം സന്തേഷത്തോടെ അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടന്മാരാര്‍. ദേവസ്വത്തിന്റെ തീരുമാനത്തില്‍ വിവാദങ്ങളൊന്നും ആവശ്യമില്ലെന്നും അനിയന്‍മാരാരുമായി എന്നും സൗഹൃദമാണുള്ളതെന്നും പെരുവനം കുട്ടന്മാരാര്‍ പറഞ്ഞു.
അന്നും ഇന്നും എന്നും പാറമേക്കാവ് ദേവസ്വത്തിന്റെ ഭാഗമാണെന്നും അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കണമെന്നും പെരുവനം കുട്ടന്മാരാര്‍ പറഞ്ഞു. പാറമേക്കാവിലും ചെറുപ്പക്കാരായ കലാകാരന്‍മാരുണ്ട്. തന്റെ വളര്‍ച്ചയില്‍ തൃശൂര്‍ പൂരത്തിന്റെ സ്വാധീനം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പൂരത്തിന് ആസ്വാദകനായി ഉണ്ടാകുമെന്നും നല്ല അവസരങ്ങള്‍ തന്നതിന് നന്ദിയുണ്ടെന്നും പ്രവര്‍ത്തികളില്‍ നീതിപുലര്‍ത്തിയിരുന്നുവെന്നും പെരുവനം കുട്ടന്മാരാര്‍ പറഞ്ഞു. ദേവസ്വവുമായി പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 25 വര്‍ഷത്തോളമായി ഇലഞ്ഞിത്തറ മേളത്തിന് പ്രമാണി സ്ഥാനം വഹിച്ചിരുന്നയാളാണ് പെരുവനം കുട്ടന്മാരാര്‍. തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങളിലെയും മേള പ്രമാണിയാണ് പെരുവനം കുട്ടന്മാരാര്‍ .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here