ഹോട്ടല്‍ പൊളിക്കാന്‍ ഉത്തരവ്; ജോഷിമഠില്‍ പ്രതിഷേധം തുടര്‍ന്ന് ഹോട്ടലുടമ

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ പ്രതിഷേധം തുടര്‍ന്ന് ഹോട്ടലുടമ. അദ്ദേഹത്തിന്റെ മലാരി ഇന്‍ എന്ന ഹോട്ടലാണ് പൊളിക്കാന്‍ തീരുമാനിച്ചത്. രാത്രി മുഴുവന്‍ കുടുംബാംഗങ്ങളുമായി ഇയാള്‍ ഹോട്ടലിനു മുന്നില്‍ നിലയുറപ്പിച്ചു .

ഉത്തരാഖണ്ഡിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ജോഷിമഠ് എന്ന ചെറുനഗരത്തില്‍ ഭൂമി വിണ്ടുകീറുകയും കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്യുന്ന പ്രതിഭാസമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. ഭൂമി ഇടിഞ്ഞു താഴുന്നതുമൂലം വിള്ളല്‍ വീണ ഉത്തരാഖണ്ഡ് ജോഷിമഠിലെ വീടുകളുടെ എണ്ണം ഇതിനോടകം 723 ആയി. ചമോലി ജില്ലയില്‍ തന്നെയുള്ള കര്‍ണപ്രയാഗിലും വിള്ളല്‍ കണ്ടെത്തിയ വീടുകളുടെ എണ്ണം 50 ആയി ഉയര്‍ന്നു. ഇവിടം വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ ഇതിനോടകം തന്നെ മാറ്റി പാര്‍പ്പിച്ചു. കൂടാതെ ഈ മേഖല മണ്ണിടിച്ചില്‍ മേഖലയായി അധികൃതര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഏതാനും നാളുകളായി ഭീതിജനകമായ ഒരു അന്തരീക്ഷത്തിലൂടെയാണ് ജോഷീമഠ് കടന്നുപോകുന്നത്. പ്രദേശം മണ്ണിടിച്ചില്‍ മേഖലയായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ജോഷിമഠ് ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉന്നതല യോഗം വിളിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News