ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ്; 26 ട്രെയിനുകള്‍ വൈകി

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുകയാണ്. ദിനംപ്രതി കനത്തമൂടല്‍മഞ്ഞ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളെയും വിഴുങ്ങികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 26 ട്രെയിനുകളാണ് വൈകി ഓടുകയാണ്.

ഗോരഖ്പൂര്‍-ബതിന്ദാ ഗോരഖ്ധാം എക്‌സ്പ്രസ്, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്- അമൃത്സര്‍ എക്‌സ്പ്രസ്, പ്രതാപ്ഗഡ്-ഡല്‍ഹി പദ്മാവത് എക്‌സ്പ്രസ്, ഡോ. ബറൗണി-ന്യൂ ഡല്‍ഹി ക്ലോണ്‍ സ്‌പെഷ്യല്‍, കതിഹാര്‍-അമൃത്സര്‍ എക്‌സ്പ്രസ്, വിശാഖപട്ടണം-ന്യൂഡല്‍ഹി ആന്ധ്രാപ്രദേശ് എക്‌സ്പ്രസ്, ജബല്‍പൂര്‍-ഹസ്രത്ത് നിസാമുദ്ദീന്‍ ഗോണ്ട്വാന എക്‌സ്പ്രസ് എന്നിവ 3 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

ദര്‍ഭംഗ-ന്യൂ ഡല്‍ഹി ക്ലോണ്‍ സ്‌പെഷ്യല്‍, ഗയ-ന്യൂ ഡല്‍ഹി മഹാബോധി എക്സ്പ്രസ്, ഹൗറ-ന്യൂ ഡല്‍ഹി പൂര്‍വ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ 4 മണിക്കൂര്‍ വൈകി ഓടുന്നതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പുരി-ന്യൂഡല്‍ഹി പുരുഷോത്തം എക്സ്പ്രസ്, അസംഗഡ്-ഡല്‍ഹി കൈഫിയാത്ത് എക്സ്പ്രസ്, കാമാഖ്യ-ഡല്‍ഹി ബ്രഹ്മപുത്ര മെയില്‍, ജയ്നഗര്‍-അമൃത്സര്‍ ക്ലോണ്‍ സ്പെഷ്യല്‍ എന്നിവയും 6 മണിക്കൂര്‍ വൈകി ഓടി.

അതേസമയം, ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നത് ജനജീവിതം ദുസ്സഹമാക്കി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി.

ഡല്‍ഹിയില്‍ കുറഞ്ഞ താപനില 3.8 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസവും ഡല്‍ഹിയില്‍ കുറഞ്ഞ താപനില ശരാശരിയെക്കാള്‍ താഴെയാണ് രേഖപ്പെടുത്തുന്നത്.

ഉയര്‍ന്ന പ്രദേശങ്ങളായ ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ താപനിലയാണ് ഡല്‍ഹിയില്‍. അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ അവധി ജനുവരി 15 വരെ നീട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News