കോണ്ടം വഴി സ്വര്‍ണ്ണക്കടത്ത്; മലപ്പുറം സ്വദേശി അറസ്റ്റില്‍

തൃശൂരില്‍ കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണം റെയില്‍വേ പൊലീസ് പിടികൂടി. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠന്‍ (35) ആണ് അറസ്റ്റിലായത്. പരശുറാം എക്സ്പ്രസില്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കോണ്ടത്തിലാക്കി ദ്രവരൂപത്തിലാക്കിയായിരുന്നു സ്വര്‍ണം കടത്തിയത്. ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിച്ച സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടുകയായിരുന്നു. ഒരു കിലോയിലധികം സ്വര്‍ണമാണ് പിടിച്ചതെന്ന് ആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News