തണുത്ത് വിറച്ച് മൂന്നാര്‍. മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. മൂന്നാറില്‍ പല സ്ഥലങ്ങളിലും മഞ്ഞുവീഴ്ച്ച അനുഭവപ്പെട്ടു. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു മഞ്ഞു വീഴ്ച. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ ചെണ്ടുവരയില്‍ രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
ദേവികുളം ഓഡികെയില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും, ചിറ്റുവള, കുണ്ടള, ലക്ഷ്മി, ദേവികുളം ലാക്കാട് എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. ഡിസംബര്‍ ആദ്യവാരം മുതല്‍ മൂന്നാര്‍ മേഖലയില്‍ അതിശൈത്യമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here