എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ കല്ല് കണ്ടെത്തിയ സംഭവം; നടപടിയെടുക്കുമെന്ന് എയർലൈൻസ്

എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിക്ക് ലഭിച്ച ആഹാരത്തിൽ നിന്ന് കല്ല് കിട്ടിയ സംഭവത്തിൽ  കാറ്ററിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എയർലൈൻസ് . ജനുവരി 8 ന്,  ദില്ലിയിൽ  നിന്ന് കാഠ്മമണ്ഡുവിലേക്ക് പുറപ്പെട്ട  AI 215-ൽ വിമാനത്തിലാണ്  സംഭവം.  വിമാനത്തിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ  കല്ല് കണ്ടെത്തിയതായി ട്വിറ്ററിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും വാർത്തകൾ പരന്നതോടെയാണ്  പരാതി ഗൗരവമായി എയർലൈൻസ് എടുത്തത്.

“കല്ലില്ലാത്ത ഭക്ഷണം ഉറപ്പാക്കാനെങ്കിലും എയർ ഇന്ത്യ (@airindiain)  ശ്രമിക്കണം”  എന്നായിരുന്നു  ദുരനുഭവം നേരിട്ട യാത്രക്കാരിയായ സർവപ്രിയ  സാങ്‌വാൻ എയർ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്.  യുവതി ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചതോടെയായിരുന്നു സംഭവം പുറത്തുവന്നത്. തുടർന്ന് നിരവധി പേരാണ് എയര്‍ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. സർച്ചപ്രിയ പങ്കുവച്ച ചിത്രത്തിൽ ഭക്ഷണത്തിലെ കല്ല് വ്യക്തമായി കാണാം. ചിത്രം പ്രചരിച്ചതിന് പിന്നാലെ എയർ ഇന്ത്യ അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. വിഷയം പരിശോധിക്കുമെന്നും അതിനായി കുറച്ച് സമയം തരണമെന്നുമാണ് അധികൃതര്‍ ട്വീറ്റ് ചെയ്തത്.

ഇതിന് മുൻപ് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന് ആഹാരത്തിൽ നിന്ന് ചത്ത പാറ്റയെ കിട്ടിയ സംഭവം വിവാദമായിരുന്നു. അന്ന് എയർ ഇന്ത്യ മാപ്പ് പറയുകയും ചെയ്തു. നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് വിസ്താര എയർലൈൻ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയത്. ഇതിന്റെ ചിത്രങ്ങൾ അടക്കം അന്ന് പ്രചരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News