കുഫോസ് വി സി നിയമനം: നിയമ വിരുദ്ധമെന്ന് ഗവര്‍ണര്‍

കുഫോസ് വി സി നിയമനത്തില്‍ മലക്കം മറിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി സി നിയമനം നിയമവിരുദ്ധമെന്ന് ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

എല്ലാ സര്‍വ്വകലാശാലകള്‍ക്കും യുജിസി ചട്ടം ബാധകമാണെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2019ലെ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണര്‍ സുപ്രീം കോടതിക്ക് കൈമാറി. യുജിസി ചട്ടങ്ങളില്‍ വന്ന മാറ്റം കോടതിയില്‍ നിന്ന് റിജി ജോണ്‍ മറച്ചുവെച്ചെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിയമനം നിയമവിധേയമാണെന്ന ഹൈക്കോടതിയിലെടുത്ത നിലപാടാണ് ഗവര്‍ണര്‍ ഇപ്പോള്‍ തിരുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News