50 not OUT; ഹാപ്പി ബര്‍ത്ത് ഡേ കോച്ച് രാഹുല്‍

ഇന്ത്യയുടെ സ്വന്തം ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് തന്റെ 50-ാം ജന്മദിനം ആഘോഷിക്കുകയാണ്. ദ്രാവിഡിന് ജന്മദിനാശംസകള്‍ നേരുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം.

എത്ര വലിയ ബൗളര്‍ ആണെങ്കിലും ബോളുകള്‍ക്ക് ഏത് സാഹചര്യത്തിലും ബാറ്റ് കൊണ്ട് വിസ്മയം തീര്‍ക്കാന്‍ രാഹുല്‍ ദ്രാവിഡിന് കഴിയുമായിരുന്നു.

1999 ലോകകപ്പില്‍ 461 റണ്‍സുമായി ടോപ്പ് റണ്‍ നേടിയ താരമായിരുന്നു രാഹുല്‍ ദ്രാവിഡ് .210 ക്യാച്ചുകള്‍ എടുത്ത രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എടുത്തതിന്റെ റെക്കോര്‍ഡ് ഉടമയാണ്. ‘ദ് വോള്‍’, ‘മിസ്റ്റര്‍ കൂള്‍’, ‘മിസ്റ്റര്‍ ഡിപന്‍ഡബിള്‍’ തുടങ്ങി വിശേഷണങ്ങള്‍ ഏറെയാണ് രാഹുലിന് .

1996ല്‍ രാജ്യാന്തര കരിയറിന് തുടക്കമിട്ട ദ്രാവിഡ് 2012ലാണ് വിരമിച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ എന്നീ മഹാരഥന്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്നപ്പോള്‍ ദീര്‍ഘകാലം ഇന്ത്യയുടെ രണ്ടാമനായിരുന്നു ദ്രാവിഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News