പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് 80 പവന്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍

തൃശ്ശൂര്‍ കുന്നംകുളത്ത് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് 80 പവന്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി ഇസ്മയില്‍ ആണ് പിടിയിലായത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞ ഒന്നാം തീയതിയാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. കരീം എന്ന പേരിലും ഇയാള്‍ അറിയപ്പെടാറുണ്ടെന്നും പൊലീസ് പറഞ്ഞു. 80 പവന്‍ സ്വര്‍ണമാണ് ഇയാള്‍ കവര്‍ന്നത്.

ശാസ്ത്രി നഗറില്‍ ദേവിയുടെ വീട്ടില്‍ പട്ടാപ്പകല്‍ ആയിരുന്നു മോഷണം. കമ്മീഷണറുടെ സ്‌ക്വാഡും കുന്നംകുളം പൊലീസുമാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News