ആശങ്ക ഒഴിയാതെ ജോഷിമഠ്; 723 വീടുകളില്‍ വിള്ളല്‍

ഉത്തരാഖണ്ഡ് ജോഷിമഠില്‍ വിള്ളല്‍ വീടുകളുടെ എണ്ണം 723 ആയി. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. ഭൗമപ്രതിഭാസത്തിന്റെ ഭീതിയില്‍ തുടരുന്ന ജോഷിമഠില്‍ ജനങ്ങളുടെ പ്രതിഷേധവും ശക്തമാകുന്നു. ഇന്നലെ പ്രതിഷേധം മൂലം പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്ന ഹോട്ടല്‍ ഉടമയുമായി ഇന്ന് വീണ്ടും അധികൃതര്‍ ചര്‍ച്ച നടത്തും. ജോഷിമഠിലെ വിള്ളല്‍ കണ്ടെത്തിയ വീടുകളുടെ എണ്ണം ഇതോടെ 723 ആയി. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനും കുടി ഒഴിപ്പിക്കലിനും മുന്‍പ് നഷ്ട പരിഹാരം സംബന്ധിച്ച് അധികൃതരില്‍ നിന്നും കൃത്യമായ ഉറപ്പ് ലഭിക്കണമെന്നും, ഉള്ളജീവനമാര്‍ഗം നഷ്ടപ്പെടുന്നവര്‍ക്ക് അത് ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണം എന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

സമാന ആവശ്യമുയര്‍ത്തിയ നാട്ടുകാരുടെ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിച്ചേക്കും. കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനെടുത്ത തീരുമാനം മാറ്റേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

അതേസമയം, ജോഷിമഠില്‍ ഭൂചലന നിരീക്ഷണ സംവിധാനം ഇന്ന് സ്ഥാപിക്കും. ചമോലി ജില്ലയില്‍ തന്നെയുള്ള കര്‍ണപ്രയാഗിലും വിള്ളല്‍ കണ്ടെത്തിയ വീടുകളുടെ എണ്ണം 50 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലും വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയത് ജനങ്ങളെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. കന്‍വാരിയഗന്‍ജ് പ്രദേശത്താണ് വീടുകള്‍ക്കു വിള്ളല്‍ വീണിട്ടുള്ളത്. കഴിഞ്ഞ മൂന്നുദിവസത്തിലാണ് ഇത്തരത്തില്‍ വിള്ളലുകള്‍ വീണതെന്നും അധികൃത അറിയിച്ചിട്ടും നടപടികളും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം സര്‍ക്കാര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനു പിന്നാലെയാണ് വീടുകള്‍ക്കു വിള്ളല്‍ ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News