ദില്ലി വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ദില്ലി വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ച യാത്രക്കാരൻ അറസ്റ്റിൽ. ദില്ലി  – ദമാം വിമാനത്തിലെ യാത്രക്കാരൻ ജൗഹർ അലി ഖാനാണ്  ഗേറ്റിൽ  പരസ്യമായി മൂത്രമൊഴിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു.

വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നായിരുന്നു  ഇയാളുടെ അറസ്റ്റ്. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് അയക്കുകയും  പരിശോധനയിൽ ഇയാൾ മദ്യം  ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.   ഐപിസി സെക്ഷൻ 294, 510 (മദ്യപിച്ച് പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റിലായ ജൗഹർ അലി ഖാനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

വിമാനത്താവളത്തിൽ  മദ്യപിച്ച് മോശമായി പെരുമാറിയ  രണ്ട് സംഭവങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വാർത്തയായിരുന്നു. ന്യൂയോര്‍ക്ക്-ദില്ലി  എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ മുംബൈ സ്വദേശിയായ  പ്രതി ശങ്കർ മിശ്ര അറസ്റ്റിലായിരുന്നു.

നവംബര്‍ 26 ന് ന്യൂയോര്‍ക്ക്-ദില്ലി  എയര്‍ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര ബിസിനസ് ക്ലാസിലെ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാല്‍ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും ഇയാള്‍ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News