ബീഹാറിലെ ബക്സറില്‍ സംഘര്‍ഷം. സമരം ചെയ്ത കര്‍ഷകരെ പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ പൊലീസ് വാന്‍ കത്തിക്കുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. വൈദ്യുതി നിലയത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ ന്യായമായ വില നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
അതേസമയം, ഉത്തരാഖണ്ഡ് ജോഷിമഠില്‍ വിള്ളല്‍ വീടുകളുടെ എണ്ണം 723 ആയി. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. ഭൗമപ്രതിഭാസത്തിന്റെ ഭീതിയില്‍ തുടരുന്ന ജോഷിമഠില്‍ ജനങ്ങളുടെ പ്രതിഷേധവും ശക്തമാകുന്നു. ഇന്നലെ പ്രതിഷേധം മൂലം പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്ന ഹോട്ടല്‍ ഉടമയുമായി ഇന്ന് വീണ്ടും അധികൃതര്‍ ചര്‍ച്ച നടത്തും. ജോഷിമഠിലെ വിള്ളല്‍ കണ്ടെത്തിയ വീടുകളുടെ എണ്ണം ഇതോടെ 723 ആയി. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനും കുടി ഒഴിപ്പിക്കലിനും മുന്‍പ് നഷ്ട പരിഹാരം സംബന്ധിച്ച് അധികൃതരില്‍ നിന്നും കൃത്യമായ ഉറപ്പ് ലഭിക്കണമെന്നും, ഉള്ളജീവനമാര്‍ഗം നഷ്ടപ്പെടുന്നവര്‍ക്ക് അത് ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണം എന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സമാന ആവശ്യമുയര്‍ത്തിയ നാട്ടുകാരുടെ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിച്ചേക്കും. കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനെടുത്ത തീരുമാനം മാറ്റേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here