‘യാത്രകളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കണം’; ലോകാരോഗ്യ സംഘടന

യുഎസില്‍ ഏറ്റവും പുതിയ ഒമൈക്രോണ്‍ വകഭേദങ്ങള്‍ അതിവേഗം പടരുന്ന സാഹചര്യത്തില്‍, ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

മാസ്‌ക് ധരിക്കാന്‍ രാജ്യങ്ങള്‍ എല്ലാ പൗരന്മാരോടും ശുപാര്‍ശ ചെയ്യണമെന്നും, യൂറോപ്പില്‍ എക്‌സ് ബി ബി.1.5 -വകഭേദം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ദീര്‍ഘദൂര യാത്രകളില്‍ മാസ്‌ക് ധരിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ കാതറിന്‍ സ്മോള്‍വുഡ് പറഞ്ഞു.

കൊവിഡ് 19-ന്റെ വകഭേദമായ ഒമൈക്രാേണിന്റെ പിന്‍ഗാമിയാണ് പുതിയ എക്‌സ് ബി ബി.1.5 വകഭേദം. ജനുവരി 7 വരെയുളള കണക്കുകള്‍ പ്രകാരം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള വകഭേദമാണ് XBB.1.5.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News