മെസ്സിക്കെതിരെ റൊണാള്‍ഡോയുടെ ഏഷ്യന്‍ അരങ്ങേറ്റം

യൂറോപ്യന്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബായ അല്‍ നാസറിലെത്തിയ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം അര്‍ജന്റീനന്‍ സൂപ്പര്‍ താരമായ മെസ്സിയുടെയും ഫ്രാന്‍സ് സൂപ്പര്‍ താരം കീലിയന്‍ എംബാപ്പെയുടേയും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടേയും പിഎസ്ജി ക്ലബിനെതിരെ എന്ന് റിപ്പോര്‍ട്ടുകള്‍.ഈ മാസം 19നാണ് അല്‍ നാസറും പിഎസ്ജിയും തമ്മിലുള്ള മത്സരം. മത്സരത്തില്‍ മെസ്സി പിഎസ്ജിക്കായി ഇറങ്ങിയാല്‍ ക്രിസ്റ്റ്യാനോയുടെ ഏഷ്യന്‍ അരങ്ങേറ്റം അവിസ്മരണീയമായി മാറും.

നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളായ അല്‍ ഹിലാലിന്റെയും മറ്റൊരു ഏഷ്യന്‍ ക്ലബായ അല്‍ നാസറിന്റെയും താരങ്ങള്‍ പങ്കെടുക്കുന്ന സംയുക്ത ടീമിനെതിരെ ജനുവരി 19ന് റിയാദില്‍ സൗഹൃദ മത്സരം കളിക്കുമെന്ന് പിഎസ്ജി ക്ലബ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ രണ്ട് മത്സരങ്ങളുടെ വിലക്ക് ക്രിസ്റ്റ്യാനോക്ക് നിലവിലുണ്ട്. എന്നാല്‍ ഇത് സംയുക്ത ടീമുമായുള്ള സൗഹൃദ മത്സരത്തിന് ബാധകമല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- എവര്‍ട്ടന്‍ മത്സരത്തിനു ശേഷം ആരാധകന്റെ ഫോണ്‍ തട്ടിമാറ്റിയ സംഭവത്തിലാണ് ക്രിസ്റ്റാനോ വിലക്ക് നേരിടുന്നത്.

ജനുവരി 17നാണ് മെസ്സിയും നെയ്മറും എംബാപ്പെയും അംഗങ്ങളായ ടീം പിഎസ്ജി ഖത്തറിലേക്ക് തിരിക്കുന്നത്. എന്നാല്‍ മൂവരും ജനുവരി 19ന് നടക്കുന്ന മത്സരത്തില്‍ ബൂട്ടണിയുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥീരീകരണമുണ്ടായിട്ടില്ല.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് റൊണാള്‍ഡോ രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ട് അല്‍ നാസറിലെത്തിയത്. പ്രതിവര്‍ഷം 1950 കോടി രൂപ എന്ന റെക്കോര്‍ഡ് പ്രതിഫലം നല്‍കിയാണ് താരത്തെ സൗദി ക്ലബ് സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News