മനുഷ്യന്‍ ശിലായുഗ കാലത്ത് ജീവിക്കുമ്പോള്‍ അവസാനമായി പ്രത്യക്ഷപ്പെട്ട അത്യപൂര്‍വ്വമായ പച്ച നിറത്തിലുള്ള വാല്‍നക്ഷത്രം വീണ്ടും ഭൂമിയില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങുന്നു.50,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ അത്ഭുത പ്രതിഭാസം ഭൂമിയില്‍ ദൃശ്യമായത്. C/2022 E3 എന്ന് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്ന വാല്‍നക്ഷത്രം 2023 ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യമോ ഭൂമിയുടെ ഭ്രമണപഥത്തിന്റെ ഏറ്റവും അടുത്തെത്തുമെന്നാണ് അമേരിക്കന്‍ ബഹിരാശ ഏജന്‍സിയായ നാസ പറയുന്നത്. ഇത് കഴിഞ്ഞാല്‍ ഈ തലമുറയിലുള്ളവര്‍ക്ക് ഇനി ഒരിക്കലും ഇതിനെ കാണാനുള്ള അവസരവും ഉണ്ടാകില്ല. വീണ്ടും പ്രത്യക്ഷപ്പെടാന്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിയുമെന്ന് നാസ വ്യക്തമാക്കി.
2022 ജനുവരി 12ന് ഈ അത്ഭുത നക്ഷത്രം സൂര്യന്റെ ഏറ്റവും സമീപത്തെത്തും. ഈ വര്‍ഷം ഫെബ്രുവരി 1,2 തിയതികളിലായിരിക്കും ഈ നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നത്. അത്യപൂര്‍വ്വ നിമിഷമെന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്.
പൊളാരിസ് എന്ന വടക്കന്‍ ധ്രുവനക്ഷത്രത്തിന് സമീപമായിരിക്കും ഈ അത്ഭുത പ്രതിഭാസം ദൃശ്യമാകുന്നത്. ജനുവരി അവസാനം ഭൂമിയുടെ ഉത്തരാര്‍ദ്ധഗോളത്തിലും ഫെബ്രുവരി ആദ്യം ദക്ഷിണാര്‍ദ്ധഗോളത്തിലും ഈ അത്ഭുതം ദൃശ്യമാകും. ആകാശ നിരീക്ഷകര്‍ക്ക് ടെലിസ്‌കോപ്പ് വഴി ഈ വാല്‍നക്ഷത്തെ കാണാന്‍ കഴിയു. ചിലപ്പോള്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ടും ഇതിനെ കാണാന്‍ സാധിച്ചേക്കുമെന്നും നാസ അറിയിച്ചു. വാലും പച്ച നിറത്തിലുള്ള കോമയും കൊണ്ട് ഈ വാല്‍നക്ഷത്രത്തെ മറ്റുള്ള നക്ഷത്രങ്ങളില്‍ നിന്നും പെട്ടെന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കുമെന്നും നാസ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here