കീരവാണി പറയുന്നു ‘എന്റെ പ്രചോദനം ജോണ്‍ വില്യംസില്‍ നിന്നും നുസ്രത്ത് ഫത്തേ അലി ഖാനില്‍ നിന്നും…’

തന്റെ പ്രചോദനം ജോണ്‍ വില്യംസില്‍ നിന്നും നുസ്രത്ത് ഫത്തേ അലി ഖാനില്‍ നിന്നുമാണെന്ന് ആര്‍ആര്‍ആര്‍ സംഗീത സംവിധായകന്‍ എം എം കീരവാണി. ‘നാട്ടു നാട്ടു’ എന്ന ഗാനം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നിറവില്‍ നില്‍ക്കുമ്പോഴാണ് കീരവാണിയുടെ പ്രതികരണം. ‘എന്റെ പ്രചോദനം ജോണ്‍ വില്യംസില്‍ നിന്നും നുസ്രത്ത് ഫത്തേ അലി ഖാനില്‍ നിന്നുംട’ എന്നാണ് കീരവാണി പ്രതികരിച്ചത്.

തങ്ങള്‍ നാട്ടു നാട്ടുവില്‍ കാണിക്കാന്‍ ആഗ്രഹിച്ചത് ഒരുപാട് സ്റ്റാമിനയും ഊര്‍ജവുമാണ്, അത് സാധിച്ചു. മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഏറ്റുവാങ്ങി മാധ്യമങ്ങളോട് സംസാരിക്കവെ കീരവാണി പറഞ്ഞു.

ഫിഡ്ലര്‍ ഓണ്‍ ദ റൂഫ്, ഫോണ്‍ ബൂത്ത്, കമിങ് ടു അമേരിക്ക തുടങ്ങി തന്നെ പ്രചോദിപ്പിച്ച ഹോളിവുഡ് ചിത്രങ്ങളക്കെുറിച്ചും കീരവാണി പങ്കുവെച്ചു. വൈകാരികതയും സംഗീതവും നിറഞ്ഞ ചിത്രങ്ങള്‍ എപ്പോള്‍ കണ്ടാലും അത് തനിക്ക് ഉണര്‍വേകുമെന്നും കീരവാണി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News