മുതലയുടെ ആക്രമണം; യുവതിക്ക് പരുക്ക്

വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരുക്കേറ്റു. പുഴയില്‍ തുണിയലക്കാന്‍ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെ മുതല ആക്രമിക്കുകയായിരുന്നു. മുതലകളുടെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ച പുഴയിലാണ് സംഭവമുണ്ടായത്.

സരിതയും സഹോദരിയും ഉച്ചയ്ക്ക് തുണിയലക്കാന്‍ പുഴയില്‍ എത്തിയപ്പോഴാണ് സംഭവം. വെള്ളത്തിനടിയില്‍ നിന്നും കരയിലേക്ക് നീന്തിയെത്തിയ മുതല സരിതയുടെ കയ്യില്‍ കടിക്കുകയായിരുന്നു. പെട്ടെന്ന് കൈ കുടഞ്ഞ് പുറകിലേക്ക് ചാടിയ സരിതയ്ക്ക് കയ്യില്‍ മുറിവേറ്റു.

മുതല വാല് കൊണ്ട് കൈയ്ക്ക് അടിക്കുകയും ചെയ്തു. സരിതയെ പനമരം സി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. ആദ്യമായാണ് പനമരം പുഴയില്‍ വെച്ച് മുതലയുടെ ആക്രമണം ഉണ്ടാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ചീങ്കണ്ണിയേയും മുതലയേയും സാധാരണ കാണാറുള്ള പുഴയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News