ഉത്തര്‍പ്രദേശില്‍ തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം . സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ബൈരിയ്യ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുവീട്ടുകാര്‍ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. 55 വയസുള്ള ലാല്‍ മുനിയാണ് മരിച്ചത്. ഇവരുടെ അഞ്ചു ബന്ധുക്കള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളുടെ കുടുംബമാണ് തെരുവുനായയെ പോറ്റിയിരുന്നത്. സംഭവ ദിവസം രാത്രി ലാല്‍ മുനി പ്രതികളുടെ വീടിന്റെ മുന്നിലൂടെ നടന്നുപോകുമ്പോള്‍ നായ കുരച്ചു. ലാല്‍ മുനി പ്രതികളുടെ വീട്ടില്‍ പോയി പരാതിപ്പെട്ടു. കുപിതരായ വീട്ടുകാര്‍ ലാല്‍ മുനിയെ അസഭ്യം പറയാന്‍ തുടങ്ങി.
തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ലാല്‍മുനിയുടെ ബന്ധുക്കളും അയല്‍വാസിയുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ മരകഷ്ണം ഉപയോഗിച്ച് തല്ലിയതായി ലാല്‍ മുനിയുടെ കുടുംബക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അടിയേറ്റ് വീണ ലാല്‍ മുനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here