വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂര്‍, തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍ തുടങ്ങിയ നേതാക്കളുടെ പ്രസ്താവനകളില്‍ താക്കീതുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. സംഘടനാ ചട്ടക്കൂടുകള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് താരിഖ് അന്‍വര്‍ പറത്തു. ആര് മത്സരിക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തരൂരിന് പിന്തുണയുമായി വടകര എംപി കെ മുരളീധരന്‍ രംഗത്ത് എത്തി.ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണ്. അതിനര്‍ത്ഥം മറ്റുള്ളവര്‍ക്ക് യോഗ്യതയില്ലെന്നല്ല.സമൂദായ നേതാക്കളെയടക്കം കാണുന്ന തരൂരിന്റെ പര്യടനത്തെ അസഹിഷ്ണുതയോടെ നോക്കി കാണേണ്ടതില്ല. ഒരു കോണ്‍ഗ്രസ് നേതാവിനെ എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും അനുകൂലിക്കുന്നത് നല്ല കാര്യമാണ്. അങ്ങനെയുള്ള നേതാക്കന്മാരെ പാര്‍ടി ഉപയോഗിക്കും. പക്ഷെ മുഖ്യമന്ത്രി എന്നുള്ളത് അവസാന ലാപ്പിലായിരിക്കും തീരുമാനിക്കപ്പെടുക എന്നും മുരളീധരന്‍ വ്യക്തമാക്കി. ഭൂരിപക്ഷം ലഭിച്ചതിന് ശേഷം ആര് നയിക്കണം എന്ന കാര്യം തീരുമാനിക്കും. അക്കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചയുണ്ടാകുന്നതില്‍ പ്രസക്തിയില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രം കോണ്‍ഗ്രസിനില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കേണ്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ടിക്ക് ചില നടപടി ക്രമങ്ങളുണ്ട്. ശശി തരൂര്‍ അദ്ദേഹത്തിന്റെ നിലപാട് പറയേണ്ടത് ഹൈക്കമാന്‍ഡിനോടാണ്. പദവികള്‍ ആഗ്രഹിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ അതിന് പാര്‍ടി ചിട്ടവട്ടങ്ങള്‍ പാലിക്കണമെന്നായിരുന്നു താരിഖ് അന്‍വര്‍ പ്രതികരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here