ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ നാളെ മുതല്‍

ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ നാളെ മുതല്‍ വിതരണം ചെയ്യും. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് ഏലയ്ക്ക ചേര്‍ക്കാതെയുള്ള അരവണ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചത്. ബുധനാഴ്ച രാത്രിയോടെ നിര്‍മാണം ആരംഭിക്കും. വ്യാഴാഴ്ച മുതല്‍ എല്ലാ തീര്‍ഥാടകര്‍ക്കും പുതിയ അരവണ വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൈവ ഏലയ്ക്ക ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതു ലഭിക്കുന്ന മുറയ്ക്ക് അരവണയില്‍ ചേര്‍ത്ത് നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അരവണ വിതരണവുമായി ബന്ധപ്പെട്ട് എന്ത് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലും അതിന് ഏലയ്ക്ക വിതരണം ചെയ്യുന്ന കരാറുകാരന്‍ ഉള്‍പ്പടെ ഉത്തരവാദികളായിരിക്കും എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഭക്തരുടെ താല്പര്യം സംരക്ഷിക്കാന്‍ ഹൈക്കോടതിക്ക് ഉത്തരവാദിത്തമുണ്ട്. പുതിയ അരവണ ഉണ്ടാക്കുമ്പോള്‍ കീടനാശിനി ഇല്ലാത്ത ഏലയ്ക്കയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. തിരുവനന്തപുരത്തെ ലാബിലെത്തിച്ച് പരിശോധനക്ക് ശേഷം സന്നിധാനത്തെ ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥന്‍ ഇക്കാര്യം ഉറപ്പ് വരുത്തണം എന്നും കോടതി നിര്‍ദ്ദേശിച്ചു. വിതരണത്തിനായി തയ്യാറാക്കിയ അരവണ ടിന്നുകള്‍ സീല്‍ ചെയ്യാനും കോടതി ഉത്തരവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News