കൊളീജിയം സംവിധാനത്തെക്കുറിച്ചുള്ള സുപ്രിം കോടതിയുടെ പരസ്യനിലപാടുകള്‍ക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കോടതികള്‍ പരസ്യനിലപാട് സ്വീകരിക്കുന്നത് നല്ലതല്ലെന്നും തന്റെ പ്രസ്താവനയിലെ അത്യപ്തി അറിയിക്കാന്‍ എ ജി യെ ചുമതലപ്പെടുത്തിയ കോടതി നിര്‍ദേശം ആശ്ചര്യജനകമെന്നും ഉപരാഷ്ട്രപതി ജുഡീഷ്യറിയെ വിമര്‍ശിച്ചു .ഭരണഘടനാ സ്ഥാപനങ്ങള്‍ അവരുടെ ഉത്തരവാദിത്വം എന്തെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം എന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയ്പൂരില്‍ നടന്ന 83-ാമത് അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് ഉപരാഷ്ട്രപതിയുടെ വിമര്‍ശനം.
2015ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം റദ്ദ് ചെയ്തതിനെതിരെ ഉപരാഷ്ട്രപതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം ചോദിച്ച കോടതി നടപടിക്കെതിരെയാണ് ജഗ്ദീപ് ധന്‍കര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയനെ വിമര്‍ശിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീതും സുപ്രീംകോടതി നല്‍കിയിരുന്നു.
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം സുപ്രിംകോടതി റദ്ദ് ചെയ്തത് ലോക ജനാധിപത്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണ് എന്നായിരുന്നു ഉപരാഷ്ട്രപതി കോടതി നടപടിയെ വിമര്‍ശിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here