സംസ്ഥാനത്ത് ഇനി വെജിറ്റബിള്‍ മയോണൈസ്

സംസ്ഥാനത്ത് ഇനി വെജിറ്റബിള്‍ മയോണൈസ്. ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഭക്ഷ്യോല്‍പ്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്ത് ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (ബേക്ക്) തീരുമാനമെടുത്തത്. വിഷരഹിതഭക്ഷണം ഉറപ്പാന്‍ പരിശോധനകളോട് സഹകരിക്കുമെന്നും ബേക്ക് ഭാരവാഹികള്‍ അറിയിച്ചു.

ബേക്കറികളില്‍ വേവിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോല്‍പ്പന്നമായ പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിക്കും. അസോസിയേഷന്റെ കീഴില്‍ വരുന്ന മുഴുവന്‍ ബേക്കറികളിലും റസ്റ്റോറന്റുകളിലും ഇനി മുതല്‍ ഇത് വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കും. കൊച്ചിയില്‍ ചേര്‍ന്ന ബേക്ക് സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration