ആര്‍.എസ്.എസിനെതിരെ ഒവൈസി

മുസ്ലീങ്ങള്‍ക്കെതിരെ രാജ്യത്ത് അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗത് എന്ന് എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. മേധാവിത്വത്തെ കുറിച്ചല്ല, സമത്വത്തിന് വേണ്ടിയും തുല്യതക്കുവേണ്ടിയുമാണ് രാജ്യത്തെ മുസ്ലീം വിഭാഗങ്ങള്‍ സംസാരിക്കുന്നത്. അവര്‍ മാത്രമാണ് അത് സംസാരിക്കുന്നത്. മുസ്ലീങ്ങള്‍ പറയുന്ന വൈവിധ്യവും തുല്യതയുമൊക്കെ രാജ്യദ്രോഹമാകുന്നത് എന്തുകൊണ്ടെന്ന് ഒവൈസി ചോദിച്ചു.

മുസ്ലീങ്ങള്‍ രാജ്യത്ത് മേധാവിത്വം അവകാശപ്പെടരുതെന്ന് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനെതിരെയാണ് ഒവൈസിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News