അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വീണ്ടും സ്ഫോടനം. ഇന്ന് വൈകിട്ട് ആറരക്ക് ശേഷമുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് ഇന്ന് സ്‌ഫോടനമുണ്ടായത്. മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍ ചൈനയില്‍ നിന്നുള്ള പ്രതിനിധി സംഘവും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.
സ്ഫോടനത്തിന് മുന്‍പ് വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് എന്നാണ് പ്രാഥമിക നിഗമനം.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കറ്റിട്ടുണ്ട്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് എന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here