അമേരിക്കന്‍ സംസ്‌കാരവും സാഹിത്യവും വിശകലനം ചെയ്യുന്ന ‘എ കണ്‍ടംപററി എന്‍സൈക്ലോപീഡിയ ഓഫ് ലിറ്ററേച്ചര്‍ ഓഫ് ദ അമേരിക്കാസ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഡോ.കല്യാണി വല്ലത്ത് എഡിറ്റ് ചെയ്ത് ബോധി ട്രീ ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം കേരള സര്‍വ്വകലാശാല പ്രൊഫസറും എഴുത്തുകാരിയുമായ ഡോ. മീന ടി. പിള്ളയാണ് പ്രകാശനം ചെയ്തത്. യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍. ബാലകൃഷ്ണന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി.
വൈവിധ്യമാര്‍ന്ന അമേരിക്കന്‍ സംസ്‌കാരം, ലാറ്റിന്‍ അമേരിക്കന്‍- കനേഡിയന്‍ സാഹിത്യം, ഡയസ്പോറ, ക്വീര്‍ മുന്നേറ്റം തുടങ്ങിയ വിഷയങ്ങളാല്‍ സമഗ്രവും വിദ്യാര്‍ഥികളും ഗവേഷകരും അടങ്ങുന്ന പുസ്തക രചയിതാക്കളുടെ പങ്കാളിത്തം കൊണ്ട് പുതുമ നിറഞ്ഞതുമായ പുസ്തകം, എല്ലാത്തിനുമുപരി വിജ്ഞാനപരവുമാണെന്ന് പ്രകാശനം നിര്‍വഹിച്ചുകൊണ്ട് ഡോ മീന ടി. പിള്ള പറഞ്ഞു. സാമ്പ്രദായിക അവതരണത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന പുസ്തകമായതിനാല്‍ അമേരിക്കന്‍ വിജ്ഞാനകോശം നവ്യമായ വിജ്ഞാനാനുഭവം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡോ കല്യാണി വല്ലത്ത് പുസ്തകത്തിന്റെ ആമുഖാവതരണം നടത്തി. അമ്പതോളം ഗവേഷകരുടെ പതിനഞ്ച് വര്‍ഷത്തെ കഠിന പ്രയത്നമാണ് ഈ ഗ്രന്ഥമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here