സ്‌കൂളുകളില്‍ ‘ടീച്ചര്‍’ വിളി മാത്രം മതി; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

ഇനിമുതല്‍ സ്‌കൂളുകളില്‍ ‘ടീച്ചര്‍’ വിളി മാത്രം മതിയെന്ന് ബാലാവകാശ കമ്മീഷന്‍. സാര്‍,മാഡം വിളികള്‍ വേണ്ടെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

ടീച്ചര്‍ വിളി മറ്റൊന്നിനും തുല്യമാവില്ല. ലിംഗ സമത്വം സംരക്ഷിക്കാന്‍ ടീച്ചര്‍ വിളിയാണ് നല്ലതെന്നും ഉത്തരവില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഉത്തവിട്ടു. പാലക്കാട് നിന്നുള്ള വിദ്യാര്‍ഥിയുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.

അതേസമയം, സര്‍, മാഡം തുടങ്ങിയ ഒരു പദവും ടീച്ചര്‍ പദത്തിനോ സങ്കല്‍പ്പത്തിനോ തുല്യമാകില്ലെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ബാലവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration