കണ്ണൂര്‍ സര്‍വ്വകലാശാല അസോ. പ്രൊഫസര്‍ നിയമനം; പ്രിയ വര്‍ഗീസ് അപ്പീല്‍ നല്‍കി

കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്. തന്നെ അയോഗ്യയാക്കിയ സിംഗിള്‍ ബെഞ്ച് വിധി നിയമപരമല്ലെന്ന് പ്രിയ വര്‍ഗീസ് പറഞ്ഞു. അധ്യാപനപരിചയത്തെ വിലയിരുത്തിയതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റി. യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യതയുണ്ടെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.

തനിക്ക് 11 വര്‍ഷവും 20 ദിവസത്തെയും അധ്യാപന പരിചയമുണ്ട്. സ്റ്റുഡന്റ് സര്‍വ്വീസ് ഡയറക്ടര്‍ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. അധ്യാപനം നാല് ചുവരുകള്‍ക്കുള്ളിലെ പഠിപ്പിക്കല്‍ ആണെന്ന് ജഡ്ജ് ധരിച്ചു. യുജിസി ചട്ടുപ്രകാരം നിയമനത്തിന് യോഗ്യതയുണ്ടെന്നും പ്രിയ വര്‍ഗീസ് സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News