കെപിസിസി ഭാരവാഹി യോഗത്തിൽ കോൺഗ്രസ് എംപിമാർക്ക് കടുത്ത വിമർശനം. എംപിമാരെ നിലയ്ക്ക് നിർത്തണമെന്ന് ഭാരവാഹികൾ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനോട് ആവശ്യപ്പെട്ടു.തൃശ്ശൂർ എം പി ടി എൻ പ്രതാപനെ പേരെടുത്ത് പറഞ്ഞും നേതാക്കൾ വിമർശിച്ചു. പ്രതാപനടക്കമുള്ള എം പി മാരെ കെ സുധാകരൻ താക്കീത് ചെയ്യണമെന്നാണ് നേതാക്കളുടെ ആവശ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷം ബാക്കിനിൽക്കെ മൽസരിക്കാനില്ലെന്ന എംപിമാരുടെ പ്രസ്താവനകൾ അംഗീകരിക്കാനാവില്ല. ശശി തരൂരിൻ്റെ പരിപാടികൾക്ക് വിലക്കേർപ്പെടുത്താൻ പാടില്ലായിരുന്നു എന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
കോൺഗ്രസിന്റെ 137-ാo വാർഷികത്തോടനുബന്ധിച്ച് നടത്തിയ 137 രൂപ ചലഞ്ചിൽ ക്രമക്കേട് നടന്നുവെന്നും ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. എന്നാൽ ആരോപണം നിഷേധിച്ച് കെ സുധാകരനും രംഗത്ത് എത്തി. ചലഞ്ചിൽ പിരിഞ്ഞത് ആറു കോടി രൂപയാണെന്നും ഫണ്ടിൽ തിരിമറി നടന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഈ വർഷം ഫണ്ട് പിരിവിനായി 138 രൂപ ചലഞ്ച് ഉടൻ വരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണത്തെ ചലഞ്ചിനോട് ചേർത്തുവച്ച് ചിലർ കഥകൾ മെനഞ്ഞെന്നും സുധാകരൻ യോഗത്തിൽ പറഞ്ഞു.
അതേ സമയം കെപിസിസി ഓഫീസിൽ തിരിമറി നടന്നിട്ടുണ്ട് എന്ന് കെ സുധാകൻ സമ്മതിച്ചതായിട്ടാണ് സൂചന. കെപിസിസി ഓഫീസ് നടത്തിപ്പിൽ അടിമുടി മാറ്റംവരുത്തനും ജീവനക്കാരിൽ ചിലരെ പിരിച്ചു വിടാനും യോഗത്തിൽ തീരുമാനമായി. ഇത് സംബന്ധിച്ച് നാളത്തെ നിർവാഹക സമിതിയിൽ അന്തിമ തീരുമാനമുണ്ടാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here