ആശ്രിത നിയമന നിയന്ത്രണം, നാലാം ശനി അവധിയാക്കല്‍ തീരുമാനങ്ങള്‍ക്കെതിരെ സര്‍വീസ് സംഘടനകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ മരണപെട്ടാല്‍ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നത് നിയന്ത്രിക്കുന്ന വിഷയത്തില്‍ എതിര്‍പ്പുമായി വിവിധ സര്‍വീസ് സംഘടനകള്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സംഘടനകള്‍ നിലപാട് വ്യക്തമാക്കിയത്. ആശ്രിത നിയമനം ഒരു വര്‍ഷത്തിനകം ജോലി ലഭിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് സര്‍വ്വീസ് സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്.ജോലി ലഭിക്കാത്തവര്‍ക്ക് 10 ലക്ഷം രൂപയല്ല നിയമനം തന്നെ വേണമെന്നാണ് സംഘടനകളുടെ ആവശ്യം

വിവിധ വകുപ്പുകളില്‍ ഒഴിവ് വരുന്ന തസ്തികകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമെ ആശ്രിത നിയമനം നടത്താന്‍ പാടുള്ളു എന്ന് ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ നിലവില്‍ ആയിരത്തോളം അപേക്ഷകള്‍ മാത്രമാണ് ആശ്രിത നിയമനം കാത്തുള്ളത്. ഇവര്‍ക്ക് എല്ലാം നിയമനം നല്‍കിയാലും ഹൈക്കോടതി പറഞ്ഞ അഞ്ച് ശതമാനം പരിധി കടക്കില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച്ച അവധി ദിനമാക്കുന്നതിനെതിരെയും യോഗത്തില്‍ സര്‍വീസ് സംഘടനകള്‍ എതിര്‍പ്പറിയിച്ചു.നാലാം ശനിയാഴ്ച്ച അവധി ദിനമാക്കുന്നത് വഴി 12 അധിക അവധികള്‍ ലഭിക്കും.ഇതിന് പകരം 20 കാഷ്വല്‍ ലീവുകള്‍ 15 ആക്കി കുറക്കും. പ്രവൃത്തിസമയം അര മണിക്കൂര്‍ വര്‍ദ്ധിപ്പിക്കും എന്നതായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം. എന്നാല്‍ നാലാം ശനി ഉപാധികളോടെ അവധിയാക്കുന്നത് അംഗീകരിക്കില്ലെന്നാണ് സര്‍വീസ് സംഘടനകളുടെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News