ശിശുക്ഷേമ സമിതിയിലെ പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അദീബ് & ഷഫീന ഫൗണ്ടേഷനാണ് സംസ്ഥാന ശിശുക്ഷേമ സമിതിക്ക് 4.5 കോടി രൂപ ചിലവഴിച്ച് കെട്ടിടം നിര്‍മ്മിച്ച് നല്‍കിയത്. ചടങ്ങില്‍ ഫൗണ്ടേഷന്‍ ഭാരവാഹികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
അദീബ് & ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 6 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി മന്ദിരം നിര്‍മ്മിച്ചു നല്‍കിയത്. അബുദാബി അസ്ഥാനമായുള്ള ലുലു ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദും ഭാര്യ ഷഫീന യൂസഫ്അലിയുമാണ് ഫൗണ്ടേഷന്റെ ഭാരവാഹികള്‍. പദ്ധതി നടപ്പാക്കാനുണ്ടായ സാഹചര്യം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അദീബ് അഹമ്മദ് വികാരീധനായി ചടങ്ങില്‍ വ്യക്തമാക്കി. ചടങ്ങില്‍ മുഖ്യമന്ത്രി ഫൗണ്ടേഷന്‍ ഭാരവാഹികളെ അഭിനന്ദിച്ചു.
6 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി മന്ദിരം നിര്‍മ്മിച്ചു നല്‍കിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേക ഡോര്‍മെറ്ററികള്‍, രണ്ട് കൗണ്‍സിലിംഗ് മുറികള്‍, ആറ് ക്ലാസ് റൂമുകള്‍, ലൈബ്രറികള്‍, കമ്പ്യൂട്ടര്‍ റൂമുകള്‍, മെസ് ഹാള്‍, അടുക്കള, ടോയ്ലേറ്റ് സൗകര്യം എന്നിവ ബഹുനില മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഷഫീന യൂസഫ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here