അരവണ വിതരണം പുനസ്ഥാപിക്കും

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച അരവണ വിതരണം സന്നിധാനത്ത് വീണ്ടും പുനസ്ഥാപിക്കും. ഏലക്കയ്ക്ക് ഗുണനിലവാരം ഇല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അരവണ വിതരണം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഏലയ്ക്ക ഒഴിവാക്കി പുതിയതായി അരവണ നിര്‍മ്മിക്കും. രാത്രി 12 മണിയോടെ വിതരണം പുനസ്ഥാപിക്കും.

അരവണയില്‍ ഉപയോഗിക്കുന്ന ഏലക്കയ്ക്ക് ഗുണനിലവാരം ഇല്ലെന്ന പേരിലാണ് അരവണ വിതരണം നിര്‍ത്തുവയ്ക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ 7 ലക്ഷത്തിലധികം സ്റ്റോക്ക് അരവണയാണ് വിതരണം ചെയ്യാന്‍ കഴിയാതെ വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News