ബലാത്സംഗം, പോക്സോ കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായ 20 ക്രിമിനല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍

ബലാത്സംഗം, പോക്സോ, മോഷണം, കൈക്കൂലി തുടങ്ങിയ ഗുരുതര ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക പൊലീസ് ആസ്ഥാനത്ത് തയ്യാറായി. ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 20 പൊലീസ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട പട്ടികയാണ് ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവനുസരിച്ച് തയ്യാറാക്കിയിരിക്കുന്നത്.എസ്ഐമുതല്‍ ഡിവൈഎസ്പി റാങ്ക് വരെയുള്ളവരുടെ പട്ടികയാണ് തയാറാക്കിയത്.ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഇവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. ഓരോരുത്തര്‍ക്കായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി വിശദീകരണം തേടിയ ശേഷമാണ് നടപടി സ്വീകരിക്കുക

15 തവണ വകുപ്പുതല നടപടി നേരിട്ടിട്ട ബേപ്പൂര്‍ കോസ്റ്റല്‍ സിഐ ആയിരുന്നു പി ആര്‍ സുനുവിനെ പിരിച്ച് വിട്ടത് ഇതിന് മുന്നോടിയായിരുന്നു. കേരള പൊലീസ് ആക്ട് 86 പ്രകാരം പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിടുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് സുനു.സംസ്ഥാന പൊലീസ് സേനയിലെ സിവില്‍ പൊലീസ് വിഭാഗത്തിലെ ക്രിമിനലുകള്‍ക്കെതിരെ പിരിച്ച് വിടല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പാണ് കെപി ആക്ട് 86. എസ്ഐമാര്‍ക്കെതിരെ ജില്ല പൊലീസ് മേധാവിമാര്‍ക്കും സിഐമാര്‍ക്കെതിരെ ഡിഐജിമാര്‍ക്കും ഐജിക്കും എഡിജിപിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കെതിരെ സര്‍ക്കാറിനും പിരിച്ചുവിടല്‍ നടപടി സ്വീകരിക്കാമെന്ന് പൊലീസ് നിയമത്തിലെ എണ്‍പത്തിയാറാം വകുപ്പ് ശിപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉയര്‍ന്ന തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാകും ആദ്യം നടപടിയുണ്ടാകുക. പിന്നാലെ നടപടി താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News