അമ്പമ്പോ ഇത്രയും വലിയ ഹോക്കി സ്റ്റിക്കോ ? ഹോക്കി ലോകകപ്പിന് മുന്നോടിയായി മണ്ണിൽ തീർത്ത ഭീമൻ ഹോക്കി സ്റ്റിക്ക്

 ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റിക്ക് ഒരുങ്ങി. അഞ്ച് ടണ്ണോളം മണ്ണ് ഉപയോഗിച്ചാണ് 105 അടി നീളമുള്ള സ്റ്റിക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 5000 ഹോക്കി ബോളുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പ്രശ്‌സ്ത കലാകാരന്‍ പത്മശ്രീ സുദര്‍ശന്‍ പട്‌നായിക് ആണ് ഈ മനോഹര സൃഷ്ടി ഒരുക്കിയത്.

ഭീമന്‍ ഹോക്കി സ്റ്റിക് മാത്രമല്ല റൂര്‍ക്കേലയില്‍ പുതുതായി നിര്‍മ്മിച്ച ബിര്‍സ മുണ്ട ഹോക്കി സ്‌റ്റേഡിയത്തിന്റെ മാതൃകയും ഹോക്ക് സ്റ്റിക്കിനോട് ചേര്‍ന്ന് മണലില്‍ ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഒഡീഷയില്‍ തുടക്കംകുറിക്കുന്ന എഫ്‌ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് ഇത്. ലോകകപ്പില്‍ പങ്കെടുക്കുന്ന 16 ദേശീയ ടീമുകള്‍ക്കും സ്വാഗതമോതുന്നതിന്റെ പ്രതീകമായി രാജ്യങ്ങളുടെ കൊടികളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News