മകരവിളക്കിനോടനുബന്ധിച്ച് കൂടുതല്‍ ബസ് സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

മകരവിളക്കിനോടനുബന്ധിച്ച് കൂടുതല്‍ ബസ് സര്‍വീസുകളുമായി കെ എസ ്ആര്‍ ടി സി. അയ്യപ്പ ഭക്തരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മകരവിളക്ക് ദിവസമായ ജനുവരി 14ന് കൂടുതല്‍ ക്രമീകരണങ്ങളാണ് കെ എസ് ആര്‍ ടി സി ഒരുക്കിയത്. നിലവില്‍ നടന്നു വരുന്ന സര്‍വീസുകള്‍ക്ക് പുറമെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന ഭക്തരുടെ യാത്ര ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അധികമായി 1000 ബസുകള്‍ കൂടി സജ്ജമാക്കുമെന്ന് കെ എസ് ആര്‍ ടി സി പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഷിബു കുമാര്‍ പറഞ്ഞു.

മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെയാണ് അധികമായി സജ്ജീകരിച്ചിരിക്കുന്ന ബസുകള്‍ എത്തുക. അതേദിവസം വൈകുന്നേരം മുതലായിരിക്കും ഈ ബസുകളുടെ സര്‍വീസ് ആരംഭിക്കുക. 250 ബസുകള്‍ പമ്പയില്‍ ക്രമീകരിക്കും. ത്രിവേണിയില്‍ നിന്നാരംഭിക്കുന്ന ചെയിന്‍ ഹില്‍ടോപ്പ് ചുറ്റി നിലയ്ക്കല്‍ വരെ ഉണ്ടാകും. 400 ബസ് ഇതിനായി ഉപയോഗിക്കും.

മകരവിളക്കിനോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്രക്ക് മുന്നോടിയായി പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തില്‍ നിന്നും പുലര്‍ച്ച് 4.30ക്ക് തിരുവാഭരണങ്ങള്‍ അടങ്ങുന്ന പേടകങ്ങള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചു. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ സ്വാമിയുടെ നേതൃത്വത്തിലാണ് തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News