ആന്തൂറിയം ചെടികള്‍ മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍

ആന്തൂറിയം ചെടികള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ചെടികളാണ് പ്രതി മോഷ്ടിച്ചത്. നെയ്യാറ്റിന്‍കരയിലാണ് സംഭവം. കൊല്ലം ചവറ സ്വദേശി വിനീത് ക്ലീറ്റസാണ് (28) അറസ്റ്റിലായത്. അമരവിള സ്വദേശി ഐ.ആര്‍.ഇ റിട്ട. ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനി ഭായി വീട്ടില്‍ നട്ടുവളര്‍ത്തിയിരുന്ന പ്രത്യേക ഇനത്തില്‍പ്പെട്ട 200ഓളം ആന്തൂറിയം ചെടികളാണ് ഇയാള്‍ മോഷ്ടിച്ചത്.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പും പ്രതി വേഷം മാറിയെത്തി മോഷണം നടത്തിയതായി തെളിഞ്ഞിരുന്നു. 2011ലും ഇയാള്‍ സമാന മോഷണം മടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ വലയിലായത്. പ്രതി ചെടികള്‍ വിറ്റഴിച്ചിരുന്നത് ഫെയ്സ്ബുക്ക് വഴിയാണ്. മോഷണത്തിന് ശേഷം ഇയാള്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. നെയ്യാറ്റിന്‍കര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.സി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിനീത് ക്ലീറ്റസിനെ അറസ്റ്റ് ചെയ്തത്. ജപമണിയും ഭാര്യ വിലാസിനി ഭായിയും അലങ്കാരച്ചെടികളുടെ പരിപാലനത്തിന് 2017ല്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News