നേതാക്കളുടെ പെട്രോള്‍ പമ്പ് കൈക്കൂലി; പുറത്തെത്താന്‍ കാരണം ബി ജെ പിയിലെ വിഭാഗീയത

കോഴിക്കോട് പേരാമ്പ്രയില്‍ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള പെട്രോള്‍ പമ്പ് കൈക്കൂലി പുറത്തെത്താന്‍ കാരണമായത് പാര്‍ട്ടിയിലെ വിഭാഗീയത. ആരോപണ വിധേയനായ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് രജീഷിനെ പുറത്താക്കണമെന്ന ആവശ്യമാണ് മറുവിഭാഗം മുന്നോട്ട് വെക്കുന്നത്. പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും ജില്ലാനേതൃത്വം തുടങ്ങി.

പേരാമ്പ്ര ബിജെപി മണ്ഡലം പ്രസിഡന്റ് രജീഷ്, പ്രാദേശിക നേതാക്കളായ രാഘവന്‍, ശ്രീജിത് എന്നിവരാണ് പെട്രോള്‍ പമ്പ് കൈക്കൂലി ആരോപണത്തില്‍ കുടുങ്ങിയത്. നേതാക്കള്‍ക്ക് കൈക്കൂലി നല്‍കുന്ന ദൃശ്യങ്ങള്‍ ബിജെപി അംഗവും പെട്രോള്‍ പമ്പ് ഉടമയുമായ പ്രജീഷ് തന്നെ പുറത്തുവിടുകയായിരുന്നു. ഇതോടെയാണ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം കൂട്ടത്തല്ലില്‍ കലാശിച്ചത്. ഓഫീസില്‍ നടന്ന അടിക്ക് പിന്നാലെ ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായി. സംഭവം ഒതുക്കാന്‍ ജില്ലാനേതൃത്വം നീക്കം തുടങ്ങിയെങ്കിലും രജീഷിനെയും മറ്റ് നേതാക്കളെയും പുറത്താക്കണമെന്ന ഉറച്ച നിലപാടിലാണ് എതിര്‍പക്ഷം.

പ്രജീഷിന് മറു വിഭാഗത്തിന്റെ പിന്തുണയുണ്ട്. പരാതി അന്വേഷിക്കുന്ന മണ്ഡലം കോര്‍ കമ്മിറ്റിക്ക് മുമ്പിലും ഇതേ നിലപാട് ഇരുവിഭാഗവും ഉന്നയിച്ചു. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ എതിര്‍വിഭാഗത്തെ അനുനയിപ്പിക്കുക നേതൃത്വത്തിന് എളുപ്പമാകില്ല. പ്രജീഷിനോട് ജില്ലാ-സംസ്ഥാന നേതാക്കള്‍ ഫോണില്‍ സംസാരിച്ചതായി വിവരമുണ്ട്. കൈക്കൂലി വാങ്ങിയവര്‍ക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കവും ശക്തമാണ്. കോര്‍ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കാവും നടപടി. കൈക്കൂലി ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നത് നാണക്കേടായെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News