പീഡിപ്പിച്ചത് നൂറോളം സ്ത്രീകളെ; മന്ത്രവാദിക്ക് 14 വര്‍ഷം തടവുശിക്ഷ

നൂറോളം സ്ത്രീകളെ പീഡിപ്പിച്ച ജിലേബി ബാബ എന്നറിയപ്പെടുന്ന മന്ത്രവാദി അമര്‍വീറിന് 14 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഹരിയാനയിലെ ഫത്തേഹാബാദിലുള്ള അതിവേഗ കോടതിയാണ് വിധി പ്രസ്താവിച്ചത്. ലഹരിമരുന്ന് നല്‍കി സ്ത്രീകളെ ഇരയാക്കിയ ശേഷം വീഡിയോ പകര്‍ത്തുകയായിരുന്നു ജിലേബി ബാബ. മന്ത്രവാദിയെന്ന പേരില്‍ പ്രശ്നപരിഹാരത്തിനെത്തിയ സ്ത്രീകളെയാണ് ലഹരിമരുന്നു നല്‍കി ഇയാള്‍ വശപ്പെടുത്തിയത്. തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2 തവണ പീഡിപ്പിച്ചതിന്
പോക്സോ നിയമപ്രകാരം 14 വര്‍ഷവും മറ്റു 2 പീഡനക്കേസുകളില്‍ 7 വര്‍ഷം വീതവും മറ്റൊരു കേസില്‍ 5 വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും. കൂടാതെ, ആയുധം കൈവശം വച്ച കേസില്‍ ഇയാളെ കുറ്റവിമുക്തനാക്കി. 2018ല്‍ ഫത്തേഹാബാദിലെ തൊഹാന ടൗണില്‍ വെച്ച് പൊലീസ് അമര്‍വീറിനെ അറസ്റ്റ് ചെയ്തപ്പോള്‍ മൊബൈല്‍ ഫോണില്‍ നിന്ന് 120 ലൈംഗിക വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News