‘നമ്മള്‍ എങ്ങനെ പെരുമാറണമെന്ന് മോഹന്‍ ഭാഗവത് തീരുമാനിക്കണോ’… ആര്‍ എസ് എസ് തലവനെതിരെ ബൃന്ദ കാരാട്ട്

രാജ്യത്തെ മുസ്ലിങ്ങള്‍ തങ്ങളുടെ വീരവാദം ഉപേക്ഷിക്കണമെന്ന ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ‘നമ്മള്‍ എങ്ങനെ പെരുമാറണമെന്ന് മോഹന്‍ ഭാഗവത് ആണോ തീരുമാനിക്കുന്നത്.. ഇത് പ്രതിഷേധാര്‍ഹവും പ്രകോപനപരവുമാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്ന്  ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

‘മുസ്ലിംങ്ങള്‍ക്ക് ഇന്ത്യയില്‍ തുടരണമെങ്കില്‍ അവര്‍ വഴങ്ങി ജീവിക്കേണ്ടിവരുമെന്ന്
മുന്‍ ആര്‍എസ്എസ് മേധാവി  ഗോള്‍വാള്‍ക്കര്‍ പറഞ്ഞിരുന്നു. ഇന്നത്തെ ആര്‍എസ്എസ് മേധാവി ഈ ധാരണയും ചിന്തയും ഇന്നും അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ പ്രഫുല്ല കേട്കറും പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കറും ചേര്‍ന്ന് നടത്തിയ അഭിമുഖത്തിലായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പരാമര്‍ശം. മുസ്ലിങ്ങള്‍ തങ്ങളുടെ  വീരവാദം ഉപേക്ഷിക്കണം, നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്ന യുക്തി മുസ്ലിങ്ങള്‍ ആവസാനിപ്പിക്കണം. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തുടരണമെന്നും ഇവിടെ ജീവിക്കുന്ന മുസ്ലിംങ്ങള്‍ക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്നും അവരുടെ മേല്‍ക്കൊയ്മ ഉപേക്ഷിക്കണമെന്നുമാണ് ഭാഗവത് പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News