തണുത്ത് മരവിച്ച് ഉത്തരേന്ത്യ… കാശ്മീരില്‍ വെള്ളത്തിന് പകരം പൈപ്പില്‍ വരുന്നത് ഐസ് കട്ടകള്‍

തണുത്ത് വിറച്ച് ഉത്തരേന്ത്യ. മെര്‍ക്കുറി നില ഫ്രീസിങ് പോയിന്റിനു താഴെയെത്തിയതോടെ കൊടും തണുപ്പില്‍ വിറക്കുകയാണ് കാശ്മീര്‍. ശ്രീനഗറിലെ ദാല്‍ തടാകത്തിലെ ജലം പല ഭാഗങ്ങളിലും തണുത്തുറഞ്ഞുകിടക്കുന്ന നിലയിലുള്ള ചിത്രങ്ങളാണ് അവിടെനിന്ന് പുറത്തുവരുന്നത്.

അതോടൊപ്പം കശ്മീരില്‍ നിന്നും പുറത്തുവരുന്ന മറ്റൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സംസ്ഥാനത്തെ പൈപ്പ് ലൈനുകളുടെ ചിത്രങ്ങളാണിത്. ശൈത്യം കടുത്തതോടെ ചെറിയ പൈപ്പ് ലൈനുകളില്‍ നിന്നും വെള്ളത്തിന് പകരം പുറത്തേക്ക് വരുന്നത് ഐസ് കട്ടകളാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നൂറുകണക്കിന് ആളുകള്‍ ഇത് കണ്ടുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News